താമരശ്ശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ  

കോഴിക്കോട് - താമരശ്ശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ഷമീർ ആണ് അറസ്റ്റിലായത്. 
 കൽപ്പറ്റ പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോർട്ടിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. പ്രവാസിയായ താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി കുറുന്തോണ്ടിക്കണ്ടി ശാഫിയെ(38)യാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലിൽ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന് ശേഷമാണ് ശാഫിയെ കണ്ടെത്താനായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പറയുന്നത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


 

 

Latest News