പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനായ വൈദികനെ പോലീസ് പിടികൂടി

മംഗളുരു - കര്‍ണ്ണാടകയിലെ ശിവമോഗ ജില്ലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനായ വൈദികനെ പോലീസ് പിടികൂടി. ഫാ.ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയാണ് കോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ബഞ്ചാര സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 

Latest News