പി.വി അന്‍വറിനെതിരായ അനധികൃത ഭൂമി ഇടപാട് ; റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കി

കൊച്ചി - പി.വി അന്‍വറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസില്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിന് ഹൈക്കോടതിയില്‍ റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നല്‍കി. കോടതി ഉത്തരവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. മാപ്പപേക്ഷ അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News