ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് നേടിയതെന്ന് മികച്ച നടിയായി തെരഞ്ഞടുത്ത വിന്‍സി അലോഷ്യസ്

തിരുവനന്തപുരം - കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ചതാണെന്നും അത് ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസ്. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്ക് അഭിനയത്തിന് അവാര്‍ഡ് ലഭിച്ച രേഖ എന്ന സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ആദ്യം വളരെ സംശയമുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും കുറേ സങ്കടപ്പെട്ടിട്ടുണ്ട്. ഈ അവാര്‍ഡോടെ രേഖയെ എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ വളരെ സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. എടുത്തുപറയേണ്ട പേര് ലാല്‍ ജോസ് സാറിന്റേതാണ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ലാല്‍ ജോസ് സാറാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

 

Latest News