സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ അടിച്ചു കൊന്ന കേസില്‍ ഭര്‍തൃ സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം - വര്‍ക്കല അയിരൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ അടിച്ചു കൊന്ന കേസില്‍ മുഖ്യപ്രതികളായ ഭര്‍തൃ സഹോദരങ്ങള്‍ പിടിയിലായി. കൊല്ലപ്പെട്ട ലീനാമണിയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് പിടിയിലായത്. അഹദിന്റെ ഭാര്യ റഹീനയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ലീനാമണിയെ വീട്ടില്‍ക്കയറി അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോകുകയും ചെയ്തു. ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. അതിന് ശേഷം സിയാദിന്റെ  പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

 

Latest News