ശോഭാ സുരേന്ദ്രനെച്ചൊല്ലി ബി ജെ പിയില്‍ ഭിന്നത, വി.മുരളീധരന്‍ അനുകൂലികളുടെ കടുത്ത എതിര്‍പ്പ്

കോഴിക്കോട് - ബി ജെ പി  നേതാവ് ശോഭാ സുരേന്ദ്രനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ബി ജെ പിയില്‍ ഭിന്നത. നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വി. മുരളീധരപക്ഷം രംഗത്തെത്തി. കോഴിക്കോട്ട് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭാ സുരേന്ദ്രനെ ബി ജെ പിയുടെ മത്സ്യതൊഴിലാളി സംഘടന നിശ്ചയിച്ചിരുന്നത്. അതേസമയം  അവരെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് വി മുരളീധരനെ അനുകൂലിക്കുന്നവര്‍ വാശി പിടിക്കുകയായിരുന്നു.  എന്നാല്‍ താന്‍  കേരളത്തിലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്നും  ബി ജെ പിയുടെ കൊടിക്കീഴില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കേണ്ടത് നേതൃത്വമാണെന്നും കോഴിക്കോട്ട് പരിപാടിയില്‍ തനിക്ക് വിലക്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

 

Latest News