മണിപ്പൂരില്‍ വീണ്ടും നടുക്കുന്ന കാഴ്ച, കുക്കി വിഭാഗത്തില്‍ പെട്ട യുവാവിന്റെ തലയറുത്ത് വേലിയില്‍ വെച്ചു

ഇംഫാല്‍ - രണ്ടു യുവതികളെ നഗ്നരായി നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ നടുക്കും മാറും മൂന്‍പ് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ പുറത്തു വന്നു.  ഒരു യുവാവിന്റെ വെട്ടിമാറ്റിയ തലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബിഷ്ണുപൂര്‍ ജില്ലയില്‍ മുളത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച മതിലിലാണ് അറുത്തെടുത്ത തല വെച്ചിരിക്കുന്നത്.കുക്കി വിഭാഗത്തില്‍പ്പെട്ട ഡേവിഡ് തീക്കിന്റെ തലയാണിതെന്ന് വീഡിയോയില്‍ പറയുന്നു. ജൂലൈ രണ്ടിന് ഡേവിഡ് തീക് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.  മെയ് നാലിന്  സ്ത്രീകളെ നഗ്നരാക്കി ഒരു ജനക്കൂട്ടം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സ്ംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ പ്രചരിക്കുന്നത്.

 

Latest News