കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇത്തവണ സര്‍ക്കാറിന്റെ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാക്കിയേക്കും

തിരുവനന്തപുരം - കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണക്കിറ്റ് ലഭിച്ചേക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ 558 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണ്. ചെലവായത്. ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നതോടെ ചെലവ് പിന്നെയും കൂടും.

 

Latest News