വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി  ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

പുല്‍പള്ളി-കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. പുല്‍പള്ളിയില്‍നിന്നു തൃശൂരിനു പുറപ്പെട്ട ബസാണ് ആറാംമൈലിനു സമീപം മറിഞ്ഞത്. പരിക്കേറ്റ 15 ഓളം യാത്രക്കാരെ  സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുല്‍പള്ളിക്കും സുല്‍ത്താന്‍ബത്തേരിക്കുമിടയില്‍ വന മേഖലയിലാണ് അപകടം നടന്നത്. ബസ് റോഡില്‍നിന്നു തെന്നി മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

Latest News