ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

കൊച്ചി - അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയിയാണ് പേലീസ് വിനായകനെതിരെ കേസെടുത്തത്.

 

Latest News