Sorry, you need to enable JavaScript to visit this website.

കുടുംബ വഴക്ക്; പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനി-കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡിൽ  വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ  സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനസ് കോയ നെഞ്ചിൽ  കുത്തുകയും തലക്ക് ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട്  ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. യൂനസ്‌കോയയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.  ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി എം.ഐ.യു.പി സ്‌കൂളിലെ എം.ടി.എ പ്രസിഡണ്ടാണ് കൊല്ലപ്പെട്ട സുലൈഖ. മക്കൾ: അബു താഹിർ, അബൂ ഷഹദ്, ഫാത്തിമത്തുൽ ഫിദ

Latest News