ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് മയിൽ ചത്തു

തൃശൂർ - ആമ്പല്ലൂർ അളഗപ്പനഗറിൽ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് മയിലിന് ദാരുണാന്ത്യം. വെണ്ടോർ ജനത ട്രാൻസ്ഫോർമറിലാണ് പെൺ മയിലിനെ ചത്ത നിലയിൽ കണ്ടത്. പറക്കുന്നതിനിടെ മയിൽ ട്രാൻസ്ഫോർമറിൽ കുടുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഇന്നലെ  രാവിലെയാണ് നാട്ടുകാർ മയിൽ ഷോക്കേറ്റ് ചത്ത  നിലയിൽ ട്രാൻസ്ഫോർമറിലെ കമ്പിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത് സംഭവം. കെ.എസ്.ഇ.ബി അധികൃതരെത്തി മയിലിനെ താഴെയിറക്കി, പാലപ്പിള്ളി വനപാലകരെത്തി സംസ്കരിക്കാനായി കൊണ്ടു പോയി.

 

Latest News