നജ്‌റാനിൽ ഹൃദയാഘാതം മൂലം മരിച്ച നൗഷാദിന്റെ മയ്യിത്ത് മറവുചെയ്തു 

ഖമീസ് മുശൈത്ത്-  തലശ്ശേരി  മാറപ്പീടിക 'മറിയാസ് ' ഹൗസിൽ   പരേതനായ പാറാൽ  അബ്ദുൽ ഖാദറിന്റെ മകൻ നൗഷാദ് (52) ന്റെ മയ്യിത്ത്  അൽ ഫൈസലിയ ഖബർസ്ഥാനിൽ ഖബറടക്കി. ഖമീസ് മുശൈത്തിൽ ആർസി  കോള  കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ശരീര വേദനയെ തുടർന്നു  നജ്‌റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നജ്‌റാൻ പ്രതിഭ റിലീഫ് കൺവീനറും സി.സിഡബ്യൂ മെമ്പറുമായ അനിൽ രാമചന്ദ്രൻ, അബ്ദുൽ സലീം  ഉപ്പള (കെ.എം.സി.സി) എന്നിവർ രംഗത്തുണ്ടായിരുന്നു.  മൻശാദ് ലത്തീഫി (ഐ സി എഫ് )  മുഹമ്മദ് അലി ചെന്ത്രാപ്പിന്നി (തനിമ ) ഖത്തറിൽ നിന്നെത്തിയ ബന്ധുക്കളായ ആസിഫ് , അൻസീർ 
സിസ്റ്റർ ഷൈനി , ആർ സി കോള കമ്പനിയിലെ സഹപ്രവർത്തകർ എന്നിവർ സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു. ഭാര്യ സബീന നൗഷാദ്,  മക്കൾ  ഹന നൗഷാദ് (24 ) മുഹമ്മദ് അസീം ഷാൻ (22 )  ഹാദിയ ഫാത്തിമ (12 ) 

Latest News