കോഴിക്കോട് - കോഴിക്കോട്ട് നാലുവയസ്സുകാരന് ജപ്പാൻ ജ്വരം. രണ്ടുദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്.
പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാനാവാത്ത സ്ഥിതി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ജപ്പാൻ ജ്വരം രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. തുടർ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു.






