സ്നേഹത്തോടെ ധരിക്കൂ; ബന്ധം വിച്ഛേദിച്ച ശേഷം അപൂർവ സമ്മാനം അയച്ച് കാമുകി

ന്യൂദൽഹി-യുവതി മുൻ കാമുകന് അയച്ച മാലിന്യ ബാഗ് സമ്മാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതി തന്റെ മുൻ കാമുകന് സ്വിഗി ഇൻസറ്റമാർട്ട് ഉപയോഗിച്ച്  മാലിന്യ ബാഗുകൾ അയച്ച ട്വിറ്റർ പോസ്റ്റാണ് വൈറലായത്. പ്രണയ ബന്ധങ്ങൾ അവസാനിപ്പിക്കുക  ബുദ്ധിമുട്ടാണെങ്കിലും  ചിലർ അതിനുശേഷം എതിർഭാഗത്തിനു നേരെ ആഞ്ഞടിക്കാനുള്ള വഴികൾ കണ്ടെത്തിയേക്കാം. അത്തരത്തിൽ മുൻ കാമുകനെതിരെ ആഞ്ഞടിക്കാനുള്ള ഏറ്റവും രസകരമായ മാർഗമാണ് യുവതി കണ്ടെത്തിയത്.

നമൻ എന്ന ട്വിറ്റർ ഉപയോക്താവ് തന്റെ സുഹൃത്തിന് മുൻ കാമുകിയിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെയും സമ്മാനത്തിന്റെയും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. എന്റെ റൂംമേറ്റിനു മുൻ കാമുകി അയച്ച സമ്മാനം കണ്ട് എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല-സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മാലിന്യ സഞ്ചികളുടെ ചിത്രവും പങ്കിട്ടുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. 

ഇത് സ്നേഹത്തോടെ ധരിക്കൂ. ഇത് അനുയോജ്യമല്ലെങ്കിൽ എന്നെ അറിയിക്കൂ, ഞാൻ നിങ്ങൾക്ക് വലിയവ അയയ്‌ക്കും-ദിയ എന്ന സ്ത്രീ അയച്ച സന്ദേശത്തിൽ പറയുന്നു.ദിയ തന്റെ മുൻ കാമുകന് ഇടത്തരം വലിപ്പമുള്ള മാലിന്യ സഞ്ചികളുടെ ഒരു പാക്കറ്റ് അയച്ചതെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം വ്യക്തമാക്കുന്നു.ട്വിറ്ററിൽ നാല് ലക്ഷത്തിലധികം കാഴ്ചക്കാരും പതിനായിരത്തിലധികം ലൈക്കുകളുമായാണ് പോസ്റ്റ് വൈറലായത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ളതുൾപ്പെടെ രസകരമായ പ്രതികരണങ്ങൾ കൊണ്ട് കമന്റ് വിഭാഗം നിറഞ്ഞു.

ദിയയെ പ്രശംസിച്ചും പേര് വെളിപ്പെടുത്താത്ത മുൻ കാമുകനോടുള്ള സഹതാപത്തോടെയും നിരവധി പേർ ട്വീറ്റിനോട് പ്രതികരിച്ചു.

Latest News