നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് - അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനില്‍ ആനന്ദന്‍ നാടാര്‍(60) റിയാദില്‍ നിര്യാതനായി. ഭാസ്‌കരന്‍ - ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന ആനന്ദന്‍ നാടാര്‍. കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്‌സറായി ജോലി ചെയ്തുവരികയായിരുന്നു.ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാല്‍ നാട്ടില്‍ തുടര്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. മലസിലെ താമസ സ്ഥലത്തുനിന്നുംഎയര്‍പോര്‍ട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിനിടെ റൂമില്‍ തളര്‍ന്ന് വീണു. സുഹൃത്തുക്കള്‍ കേളി പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിക്കുയും മലസ് ഏരിയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ പിഎന്‍എം റഫീഖ് ആംബുലന്‍സ് എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ആംബുലന്‍സ് ജീവനക്കാരുടെ  പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ശുമേസി ആശുപത്രിയിലേക്ക് മറ്റി.
ഭാര്യ ശോഭ. മക്കള്‍ ഹേമന്ത്, നിഷാന്ത്. 
കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലസ് ഏരിയ ജീവകാരുണ്യ വിഭാഗം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

Latest News