Sorry, you need to enable JavaScript to visit this website.

റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ നോക്കി നില്‍ക്കേ പഴക്കച്ചവടക്കാരിയെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ - ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ റെയില്‍വേ സ്റ്റേഷനുള്ളില്‍ ആളുകള്‍ നോക്കി നില്‍ക്കേ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയില്‍ ബുധനാഴ്ചയാണ് ദാരുണമായി സംഭവം നടന്നത്. പഴക്കച്ചവടം നടത്തുന്ന രാജേശ്വരി എന്ന സ്ത്രീയെയാണ് നിരവധിയാളുകള്‍ നോക്കി നില്‍ക്കെ കൊലപ്പെടുത്തിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് സംഭവം നടന്നത്. ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനില്‍ രാജേശ്വരി ഇറങ്ങിയപ്പോള്‍ അക്രമിയും പിന്നാലെ ഇറങ്ങി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ക്ക് മുന്നില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇയാള്‍ മറ്റൊരു ട്രെയിനില്‍ ചാടിക്കയറി രക്ഷപ്പെട്ടു. പ്ലാറ്റ്‌ഫോമില്‍ രക്തം വാര്‍ന്ന് കിടന്ന രാജേശ്വരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News