മലപ്പുറത്ത് പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 30 വർഷം കഠിനതടവ്

മലപ്പുറം-പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത  എന്ന മഞ്ജു(36)വിനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം. 

12 വയസില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. 

പല തവണ പീഡനത്തിന് ഇരയാക്കിയതിന് പോക്‌സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പീഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2013ലാണ് കേസിനാസ്പദമായ സംഭവം.

Latest News