Sorry, you need to enable JavaScript to visit this website.

ഉമ്മന്‍ ചാണ്ടിയെ ഒന്നുകൂടി കാണാന്‍ രാഹുലെത്തി

ആലുവ- ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ അതികായനെ ഒരിക്കല്‍ കൂടിയൊന്ന് കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷിയാകാനാണ് രാഹുലെത്തിയത്. ഇന്ന് രാവിലയോടെ കൊച്ചി വിമാനത്താവളത്തില്‍ രാഹുലെത്തി. ഇവിടെ നിന്ന് പുതുപ്പള്ളിയിലേക്ക് പോകും. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാകും മടങ്ങുക.
ചൊവ്വാഴ്ച ബെംഗളുരുവിലെത്തി രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. മന്ത്രി ടി ജോണിന്റെ വീട്ടിലൊരുക്കിയ പൊതുദര്‍ശനത്തിലെത്തിയ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചായിരുന്നു മടങ്ങിയത്. 
കോട്ടയം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച വൈകീട്ടോടെ തിരുനക്കര മൈതാനായിലെത്തുമെന്ന് കരുതിയിരുന്ന വിലാപയാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പോലും എത്തിച്ചേരാനായിട്ടില്ല.

Latest News