Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് തെരുവിലൂടെ നടത്തിച്ചു, വീഡിയോ ചിത്രീകരിച്ചു

ഇംഫാൽ- മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആക്രമികൾ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്നതിന്റെ ഭയാനക വീഡിയോ കണ്ടു ഞെട്ടുകയാണ് ലോകം. ഇരകളെ ബലാത്സഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് വിവരം. വയലിൽ വെച്ച് രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മെയ് നാലിന് സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടക്കുന്നതിന്റെ തലേന്ന് മെയ്തികളും കുക്കികളും തമ്മിൽ ഈ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് സ്ത്രീകളും കുക്കി ഗോത്രത്തിൽ പെട്ടവരാണെന്ന് കുക്കി ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഐടിഎൽഎഫ് പ്രസ്താവനയിൽ പറഞ്ഞു.
മെയ്തികളിലെ ഒരു വലിയ സംഘം പുരുഷൻമാർ കുത്തി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം തെരുവിലൂടെ നടത്തിക്കുകയായിരുന്നു. മാസങ്ങളായി കലാപം തുടരുന്ന മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രൂരതയാണ് വീഡിയോയിലൂടെ പുറത്തുവന്നത്. 

അതിനിടെ സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തതായി മണിപ്പൂർ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും നോങ്‌പോക്ക് സെക്മായി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് മണിപ്പൂർ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യപ്രവർത്തകർ നടുക്കം രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. മണിപ്പൂരിൽ നിന്ന് വരുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ നിന്ന് അസ്വസ്ഥജനകമായ വീഡിയോകൾ ഉയർന്നുവരുന്നുവെന്നും സംസ്ഥാനത്ത് വിദ്വേഷം വിജയിച്ചു എന്നും ത്രിപുരയിലെ ടിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബർമ ട്വീറ്റ് ചെയ്തു. 


 

Latest News