തിരുവനന്തപുരം - പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച സംഭവത്തില്‍ ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും നാല്‍പ്പത്തി അയ്യായിരം രൂപ പിഴയടക്കാനും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. 24 കാരനായ പാങ്ങോട് സ്വദേശിയെയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 2017ല്‍ കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അന്ന് കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോയി വായ്ക്കുള്ളില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയംു ചെയ്തു. ഭയന്ന പുറത്ത് ആരോടും സംഭവം പറഞ്ഞിരുന്നില്ല. പീഡനത്തില്‍ കുട്ടിയുടെ മനോനില തകര്‍ന്നു. വീട്ടുകാര്‍ മനോരോഗ വിദഗ്ധരെ കാണിച്ചെങ്കിലും ഭയം മൂലം ഒന്നും പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോഴാണ് അമ്മയോട് കുട്ടി സംഭവം വെളിപ്പെടുത്തിയത്.






