Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമസഭയിൽ ബില്ലുകൾ വലിച്ചുകീറി, മര്യാദയില്ലാത്ത പത്ത് ബി.ജെ.പി അംഗങ്ങൾക്ക് സസ്പെൻഷൻ

ബംഗളൂരു- കർണാടക നിയമസഭയിൽ  അനാദരവ് കാണിച്ചതിന് പത്ത് ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ യു.ടി.ഖാദർ സസ്‌പെൻഡ് ചെയ്തു.
ഡോ സി എൻ അശ്വത് നാരായൺ, വി സുനിൽ കുമാർ, ആർ അശോക, അരഗ ജ്ഞാനേന്ദ്ര (എല്ലാവരും മുൻ മന്ത്രിമാർ), ഡി വേദവ്യാസ കാമത്ത്, യശ്പാൽ സുവർണ, ധീരജ് മുനിരാജ്, എ ഉമാനാഥ് കൊട്ടിയൻ, അരവിന്ദ് ബെല്ലാഡ്, വൈ ഭരത് ഷെട്ടി എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി.ജൂലൈ മൂന്നിന് ആരംഭിച്ച നിയമസഭാ സമ്മേളനം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
ഉച്ചഭക്ഷണ ഇടവേള നൽകാതെ സഭാനടപടികൾ നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ ബില്ലുകളുടെയും അജണ്ടകളുടെയും പകർപ്പുകൾ വലിച്ചുകീറി ചെയറിലേക്ക് എറിഞ്ഞതിനെ തുടർന്നാണ്  സ്പീക്കറുടെ നടപടി.

 പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കഴിഞ്ഞ രണ്ടുദിവസമായി പ്രതിഷേധത്തിലായിരുന്നു. ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലാണ് 10 അംഗങ്ങളെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വളരെ വേദനയോടെയാണ് താൻ നടപടി സ്വീകരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. 

Latest News