ദമാം- കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41 )സൗദിയിലെ ദമാമിൽ നിര്യാതനായി. 12 ദിവസങ്ങൾക്കു മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കത്തതിനെ തുടർന്ന് ഭാര്യ സ്‌പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത് . ഹൃദയാഘാതമാണ് മരണ കാരണം .
മൃതദേഹം ദമാമിൽ മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ കെഎംസിസി ജീവകാരുണ്യ വിഭാഗം ചെയ്തു വരുന്നു .
ഭാര്യ സഈദ, മക്കൾ ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സി യാജബിൻ.






