Sorry, you need to enable JavaScript to visit this website.

തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയുണ്ടായ വീട്ടമ്മ ചികിത്സയിലിരിക്കേ മരണമടഞ്ഞു.

പാലക്കാട് - തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയുണ്ടായ വീട്ടമ്മ ചികിത്സയിലിരിക്കേ മരണമടഞ്ഞു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60)യാണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനെ തുടര്‍ന്ന് കാല്‍ മുഴുവന്‍ പൊള്ളിയ നിലയിലായിരുന്നു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

Latest News