ജയ്പൂര്‍- രാജസ്ഥാനിൽ കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. മക്കൾ ഉറങ്ങിക്കിടക്കുമ്പോള് ഭര്‍ത്താവ് കണറാമും ഭാര്യ മമ്തയും തമ്മില്‍ വഴക്കിട്ടുവന്നും തര്‍ക്കത്തിനൊടുവില്‍ കണറാം ഭാര്യയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നിരവധി തവണ കുത്തിയെന്നും പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ശാസ്ത്രി നഗറിലാണ് സംഭവം. സാരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്എംഎസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയുമുണ്ട്.