Sorry, you need to enable JavaScript to visit this website.

ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ആലപ്പുഴ - കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.  ഗുണ്ടാ നേതാവ് ലിജുഉമ്മന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പെട്ടവരാണ് അറസ്റ്റിലായത്. ക്രിക്കറ്റ്് മൈതാനുത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ അമ്പാടിയെയാണു നാലംഗ സംഘം വെട്ടിക്കൊന്നത്.കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി കഴുത്തിന് വെട്ടിപ്പരിക്കേപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News