കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് ഭീഷണി

നോയിഡ - ഇന്ത്യക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതി സീമ ഹൈദറിന് നേരെ ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ ഭീഷണി. ഇവരെ തിരിച്ചയക്കാനുള്ള നടപടിയെടുത്തില്ലെങ്കില്‍ പാക് അതിര്‍ത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് മുന്നറിയിപ്പുമായാണ് കര്‍ണി സേന രംഗത്തെത്തിയിരിക്കുന്നത്. ഓരോരുത്തരുടെ സൗകര്യത്തിന് വരാവുന്ന അനാഥാലയമല്ല ഇന്ത്യയെന്ന് കര്‍ണി സേനയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകേഷ് സിംഗ് റാവല്‍ പറഞ്ഞു. സീമ ഹൈദര്‍ ഇന്ത്യയിലേക്ക് കടന്ന രീതി തികച്ചും സംശയാസ്പദമാണ്. യുവതി പാക് ഏജന്റോ അല്ലെങ്കില്‍ തീവ്രവാദിയോ ആണ്.  യുവതിയുടെ ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും, ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കണമെന്നും മുകേഷ് സിംഗ് റാവല്‍ പറഞ്ഞു.
സച്ചിന്‍ എന്ന യുവാവുമായി പ്രണയത്തിലായ സീമ ഹൈദര്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ദല്‍ഹിയിലേക്ക് ബസ് മാര്‍ഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിന്‍ കൂട്ടുകയായിരുന്നു.

 

Latest News