Sorry, you need to enable JavaScript to visit this website.

കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു

മക്ക - പതിവു പോലെ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു. ഇന്നു രാത്രിയാണ് കിസ്‌വ മാറ്റ ജോലികൾക്ക് ഹറംകാര്യ വകുപ്പ് തുടക്കം കുറിച്ചത്. പഴയ കിസ്‌വയിലെ സ്വർണ അലങ്കാരപ്പണികൾ നീക്കം ചെയ്ത് പഴയ കിസ്‌വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിക്കുകയായിരുന്നു. 
കിസ്‌വയിൽ സ്വർണ അലങ്കാരപ്പണികൾ ചെയ്ത 53 കഷ്ണങ്ങളാണുള്ളത്. 114 വിദഗ്ധരാണ് സ്വർണ നൂലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ ചെയ്ത കഷ്ണങ്ങൾ നിർമിക്കുന്നത്. ഈ ജോലികൾ പൂർണമായും കൈകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഒരു സ്വർണ കഷ്ണം നിർമിക്കാൻ 60 മുതൽ 120 വരെ ദിവസമെടുക്കും. കിസ്‌വയിലെ അലങ്കാരപ്പണികൾക്ക് 100 കിലോ വെള്ളിയും 120 കിലോ സ്വർണവും ഉപയോഗിക്കുന്നു. 
മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. കഴിഞ്ഞ കൊല്ലം മുതൽ കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു. 

Latest News