Sorry, you need to enable JavaScript to visit this website.

സോണിയയും രാഹുൽ സഞ്ചരിച്ച വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി

ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അമ്മ സോണിയയും സഞ്ചരിച്ച ബെംഗളൂരു-ഡൽഹി വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഭോപ്പാൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബെംഗളൂരുവിൽ 26 പാർട്ടികൾ പങ്കെടുത്ത ദ്വിദിന യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധിയും സോണിയയും. രാത്രി 7.45 ഓടെയാണ് സംഭവം നടന്നത്. മുൻ മന്ത്രി പി സി ശർമയും എം.എൽ.എ കുനാൽ ചൗധരിയും ഉൾപ്പെടെയുള്ള മുതിർന്ന മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.

2024-ലെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ച പ്രതിപക്ഷ പാർട്ടികൾ - ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന മുന്നണി രൂപീകരിച്ചാണ് യോഗം അവസാനിപ്പിച്ചത്. 2024ൽ എൻ.ഡി.എയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പറഞ്ഞു.

തങ്ങളുടെ ആശയങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സംസാരിക്കുന്ന ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചതായി മുൻ കോൺഗ്രസ് അധ്യക്ഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 'ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനും അവരുടെ ചിന്തകൾക്കുമെതിരായ പോരാട്ടമാണ്, അവർ രാജ്യത്തെ ആക്രമിക്കുന്നു, തൊഴിലില്ലായ്മ രൂക്ഷമാണ്, രാജ്യത്തിന്റെ സമ്പത്ത് ദശലക്ഷക്കണക്കിന് ആളുകളിൽ നിന്ന് തട്ടിയെടുത്ത് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും കുറച്ച് സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Latest News