ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന് ഇടക്കാല ജാമ്യം

ന്യൂദല്‍ഹി- ലൈംഗികാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി. ജെ. പി എം. പിയുമായ ബ്രിജ് ഭൂഷന്‍ സിംഗിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.

കാല്‍ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ രണ്ടു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ബ്രിജ് ഭൂഷന് പുറമെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷന്റെ ജാമ്യം ദല്‍ഹി പോലീസ് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു.

ബ്രിജ് ഭൂഷന്‍ കോടിയില്‍ നേരിട്ട് ഹാജരായിരുന്നു. കനത്ത സുരക്ഷാ അകമ്പടിയോയാണ് പോലീസ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്. കേസ് വീണ്ടും ജൂലൈ 20ന് കോടതി പരിഗണിക്കും.

Latest News