നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം - അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരയ്ക്കടിഞ്ഞത്. മൃതദേഹം തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിയക്കുകയും ചെയ്തത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News