ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് രാഹുലും സോണിയയും

ബെംഗളുരു - രാഹുലും സോണിയയും നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ കുടംബത്തെ ആശ്വസിപ്പിച്ചു. വിതുമ്പിയ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്ത് പിടിച്ചു. വിശാല പ്രതിപക്ഷ യോഗത്തിനായി ബെംഗളുരുവിലുള്ള രാഹുലും സോണിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ ഭൌതിക ശരീരം  പൊതുദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News