Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉമ്മൻ ചാണ്ടി; മറയുന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാവ്

കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഉമ്മൻ ചാണ്ടി. മതിയായ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രിമാർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയാതിരുന്ന കേരളത്തിലെ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഒരു തവണ അഞ്ചു വർഷം മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കിയത്. 2011-ൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാറിന് വെറും രണ്ടു എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് അധികമുണ്ടായിരുന്നത്. എന്നാൽ ഈ നാമമാത്ര ഭൂരിപക്ഷത്തിലും കരുത്തനായ വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലുണ്ടായിട്ടും ഉമ്മൻ ചാണ്ടി അധികാരത്തിന്റെ കാലാവധി പൂർത്തീകരിച്ചു. പ്രതിപക്ഷത്തുനിന്നുള്ള ഒരു എം.എൽ.എയെ അടർത്തിമാറ്റുകയും ചെയ്തു ഈ സർക്കാർ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേരളത്തിലെ ഏറ്റവും ജനകീയമായ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ജനസമ്പർക്ക പരിപാടി ആയിരകണക്കിന് സാധാരണക്കാർക്ക് ആശ്വാസമേകി. ഓരോ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി സംഘടിപ്പിച്ച പരിപാടിയിൽ ആലംബഹീനരായ മനുഷ്യർ ഒത്തുകൂടി. രാവിലെ തുടങ്ങുന്ന പരിപാടി പാത്രിരാത്രി കഴിഞ്ഞും നീണ്ടു. ഈ സമയൊട്ടാകെയും വേദിയിൽ ക്ഷീണമറിയാതെ മുഖ്യമന്ത്രിയും ഉണ്ടാകുമായിരുന്നു. ഇതുവഴി നിരവധി പേരുടെ പ്രശ്‌നങ്ങൾക്കാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി പരിഹാരം കണ്ടത്. ഏതൊരാൾക്കും എപ്പോഴും സമീപിക്കാവുന്ന ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ ഓഫീസിലും നേരിട്ടും ആളുകൾ എപ്പോഴും കൂട്ടംകൂടി. പുതുപ്പള്ളിയിലെ വസതിയിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലുമെല്ലാം ഉമ്മൻ ചാണ്ടിയെ കാണാനും ആവലാതി ബോധിപ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് ഏതുസമയത്തും എത്തിയത്. തന്നെ കാണാനെത്തിയ മുഴുവൻ ആളുകളുടെയും ആവലാതികൾ അദ്ദേഹം കേട്ടുകൊണ്ടിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ ഒരു രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കാലയവനികയിലേക്ക് മറയുന്നത്.
 

Latest News