ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിനും യു എ ഇ തയ്യാറെടുക്കുന്നു

അബുദാബി- 828 മീറ്റര്‍ (2,716.5 അടി) ഉയരമുള്ള ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറും ദുബായിലാകും.പ്രമുഖ സ്ഥാപനമായ അസീസി ഡെവലപ്മെന്റ്സിന്റെ സി ഇ ഒ ഫര്‍ഹാദ് അസീസി ട്വീറ്റ് ചെയ്തത് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം തങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് ഫര്‍ഹാദ് അസീസി ട്വീറ്റ് ചെയ്തു.

തന്റെ പിതാവ് കേവലം 500 ഡോളറിന് ആരംഭിച്ച കമ്പനി ബാന്‍ഡിന്റെ ഹവായിയില്‍ നാഴികകക്കല്ലായി അടയാളപ്പെടുത്തും.

പുതിയ ടവറിന്റെ പേരോ ഉയരമോ മറ്റ് വിശദാംശങ്ങളോ അസീസി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നഗരത്തിലെ പ്രധാന റോഡായ ശൈഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ഇത് നിര്‍മ്മിക്കുമെന്ന് അദ്ദേഹം മുമ്പ് ദി നാഷണല്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പുതിയ ടവറിന്റെ പേര് അസീസി ഡെവലപ്മെന്റ് ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 നവംബറിലാണ് ടവര്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ആദ്യം വെളിപ്പെടുത്തിയത്. മലേഷ്യയിലെ ക്വാലാലംപൂരിലെ 2,227.3 അടി ഉയരമുള്ള മെര്‍ദേക്ക 118-നെയും 2,073.4 അടി ഉയരമുള്ള ഷാങ്ഹായ് ടവറിനെയും മറികടക്കാന്‍ പുതിയ അംബരചുംബിക്ക് കഴിയും.

ബുര്‍ജ് ഖലീഫ യു എ ഇ (828 മീറ്റര്‍), മെര്‍ദേക്ക 118, മലേഷ്യ (679 മീറ്റര്‍), ഷാങ്ഹായ് ടവര്‍ ചൈന (632 മീറ്റര്‍), 
അബ്രാജ് അല്‍-ബൈത്ത് ക്ലോക്ക് ടവര്‍ കെഎസ്എ (601 മീറ്റര്‍), പിംഗ് ആന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ ചൈന (599 മീറ്റര്‍), ലോട്ടെ വേള്‍ഡ് ടവര്‍, ദക്ഷിണ കൊറിയ (555 മീറ്റര്‍), വേള്‍ഡ് ട്രേഡ് സെന്റര്‍, യു എസ് എ (541 മീറ്റര്‍), ഗുവാന്‍ഴു സി ടി എഫ് ഫിനാന്‍സ് സെന്റര്‍, ചൈന (530 മീറ്റര്‍), ടിയാന്‍ജിന്‍ സി ടി എഫ് (ിനാന്‍സ് സെന്റര്‍, ചൈന (530 മീറ്റര്‍), ചൈന സുന്‍, ചൈന (528 മീറ്റര്‍) എന്നിവയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്ത് ടവറുകള്‍.

Latest News