Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് വളണ്ടിയർമാരെ ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി അനുമോദിച്ചു

ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഹജ് വളണ്ടിയർ അനുമോദന ചടങ്ങിൽ അബൂബക്കർ അരിമ്പ്ര മെമന്റോ വിതരണം ചെയ്യുന്നു.

ജിദ്ദ- സൗദി കെ.എം.സി.സി ഹജ് സെല്ലിനു കീഴിൽ ഈ വർഷത്തെ ഹജ് വേളയിൽ മിനായിൽ സേവനം ചെയ്ത കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെ.എം.സി.സി വളണ്ടിയർമാരെ ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി അനുമോദിച്ചു. ജിദ്ദ ബാഗ്ദാദിയ്യ സഫയർ റസ്‌റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം  ചെയ്തു. 
'ഉത്തമ സേവനത്തിന് ഉദാത്ത മാതൃക' എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കെ.എം.സി.സി വളണ്ടിയർമാർ ഹാജിമാർക്ക് തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാജിമാരും സൗദി അധികൃതരും കെ.എം.സി.സി ഹജ് വളണ്ടിയർമാരുടെ നിസ്വാർഥ സേവനം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ  ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഹജ് വളണ്ടിയർ ജനറൽ ക്യാപ്റ്റനുമായ ശിഹാബ് താമരക്കുളം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, മങ്കട മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി, അസി. കോ-ഓർഡിനേറ്റർ സമദ് മൂർക്കനാട്, ദമാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ലത്തീഫ് മുത്തു, കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ പി.പി മൊയ്തീൻ എടയൂർ, ടി.കെ അൻവർ സാദത്ത് കുറ്റിപ്പുറം, പി.എ റസാഖ് വെണ്ടല്ലൂർ, ഹജ് വളണ്ടിയർമാരായ നൗഫൽ പതിയിൽ, ഹൈദർ പൂവാട് എന്നിവർ സംസാരിച്ചു. 
കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെ.എം.സി.സി ഹജ് വളണ്ടിയർമാർക്കും ഫലകവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നജ്മുദ്ദീൻ തറയിൽ ഖിറാഅത്ത് നടത്തി. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് അൻവറുദ്ദീൻ പൂവല്ലൂർ സ്വാഗതവും സെക്രട്ടറി സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.

Latest News