മന്ത്രവാദികളെന്ന് സംശയിച്ച് ദമ്പതികളെ കൊന്നു; മൃതദേഹങ്ങൾ കട്ടിലിനടിയിൽ

റാഞ്ചി- ജാര്‍ഖണ്ഡില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മന്ത്രവാദികളെന്ന് സംശയിച്ച് ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും പേരെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ലത്തേഹാര്‍ ജില്ലയിലാണ് സംഭവം. 65 വയസ്സായു കൃത് സിങ്ങും 60 വയസുള്ള തുള്‍സ്വാനി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദികളാണ് എന്ന സംശയത്തില്‍ ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്ന് വീട്ടുകാരും പറയുന്നു. 

ഇരുവരുടെയും മൃതദേഹം കട്ടിലിന്റെ അടിയിലാണ് കണ്ടെത്തിയത്. മുമ്പ് മന്ത്രവാദിയെന്ന് ആരോപിച്ച് തന്റെ അമ്മയെ നാട്ടിലെ ചിലര്‍ ഉപദ്രവിച്ചതായി തുള്‍സ്വാനി ദേവിയുടെ മകള്‍ പറഞ്ഞു.  

 

Latest News