സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് എട്ടു വയസ്സുകാരന്‍ മരിച്ചു, സ്‌കൂട്ടറോടിച്ച പിതാവിന് ഗുരുതര പരിക്ക്

കണ്ണൂര്‍ - പാനൂരിലെ പുത്തൂരില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. കൊളവല്ലൂരിലെ അന്‍വറിന്റെ മകന്‍ ഹാദി ഹംദാന്‍ ആണ് മരിച്ചത്. , സ്‌കൂട്ടര്‍  ഓടിച്ച ഹാദി ഹംദാന്റെ പിതാവ് അന്‍വറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഹാദി ഹംദാന്‍. തലയ്ക്ക് പരിക്കറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

Latest News