അപകടത്തില്‍ പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചില്ല, സ്കൂട്ടറില്‍ കാറിടിച്ച് നിയമ വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ- സ്കൂട്ടറില്‍ കാറിടിച്ച് യുവാവ് മരിച്ചു. കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം വീട്ടിൽ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കർ (20) ആണ് മരിച്ചത്. ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരുകിൽ കിടന്ന ശ്രീഭാസ്കറിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശിയുടെ ആംബുലൻസിലാണ് പോലീസിന്റെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലം കൊട്ടിയം എന്‍ എസ് എസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്. മാതാവ് ബിന്ദു അഡ്വക്കേറ്റ് ക്ലാർക്കാണ്

Latest News