വടകര പട്ടണത്തിൽ കാട്ടുപന്നി ആക്രമണം; വീട്ടമ്മക്ക് പരുക്ക്

ന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ പത്മിനി

വടകര  -നാരായണ നഗരത്തെ ഹൈസ്‌കൂളിന് സമീപം വീട്ടമ്മയെ പന്നി ആക്രമിച്ചു. വീട്ടിൽ കയറി  നാരായണ നഗരത്തെ സൗഭാഗ്യയിൽ പത്മിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവർക്ക് കൈക്ക്  പരിക്കുണ്ട്. മകൻ സ്വരാഗാണ് അമ്മയെ രക്ഷിച്ചത്. ടൗണിലെ വീടുകളിലെ ഗേറ്റിൽ പന്നിയിടിക്കുന്ന ദൃശ്യങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്ക് യാത്രക്കാരന് നേരെയും ആക്രമണമുണ്ടായി. ഭാഗ്യത്തിന് ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സാധാരണ ഗ്രാമങ്ങളിലും വനത്തോട് ചേർന്ന ഭാഗങ്ങളിലും കാണാറുള്ള കാട്ടുപന്നികൾ പട്ടണങ്ങളിലും ഇപ്പോൾ വ്യാപകമായി എത്തിയിരിക്കുകയാണ്.

Latest News