അൽബാഹ- ബൽജുർഷിയിലെ അൽബർക ഗ്രാമത്തിൽ കൂറ്റൻ പാറ പതിച്ച് പാക്കിസ്ഥാനി തൊഴിലാളി മരിച്ചു. മലമ്പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മലയിടിക്കുന്നതിനിടെ യന്ത്രത്തിനു മുകളിലേക്ക് പാറ പതിച്ച് ഓപറേറ്റർ പാറക്ക് അടിയിൽ പെടുകയായിരുന്നു. അപകടത്തെ കുറിച്ച് ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതെന്ന് അൽബാഹ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ ഫായിസ് അൽഗാംദി പറഞ്ഞു. ഏറെ ശ്രമകരമായി കൂറ്റൻ പാറ ഉയർത്തി സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹം പുറത്തെടുത്തു.






