ഗോവധം നിരോധിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി- ഗോവധം നിരോധിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. ഗോവധ നിരോധനത്തിന് പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളി  ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമനിര്‍മാണം സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്ന് ബഞ്ച് പറഞ്ഞു. കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ല.അധികാരപരിധിയില്‍പ്പെട്ടാല്‍പ്പോലും നിയമത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ വേണമെന്ന് നിര്‍ബന്ധിക്കാനും കഴിയില്ലെന്നും ബഞ്ച് പറഞ്ഞു. ഈ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഹരജിക്കാര്‍ സുപ്രിംകോടതിയിലെത്തിയത്.

Latest News