ലഖ്നൗ- ത്തർപ്രദേശിൽ ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പ്രദേശവാസിയാണെന്ന് അവകാശപ്പെട്ട യുവതിയോട് ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം. പ്രദേശവാസിയാണെന്ന് തെളിയിക്കാൻ യുവതി തിരിച്ചറിയൽ രേഖയൊന്നും കാണിച്ചിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് 35 കാരിയുടെ അറസ്റ്റ്.
ബുലന്ദ്ഷഹർ ജില്ലയിലെ ഹൃദയപൂർ ഗ്രാമവാസിയായ ചഞ്ചൽ എന്ന യുവതിയാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധ നഗർ അതിർത്തിയിലെ ലുഹാർലി ടോൾ പ്ലാസയിലാണ് സംഭവം.
ചഞ്ചലിനോട് ടോൾ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ ഒരു പ്രദേശവാസിയാണെന്ന് പറയുകയായിരുന്നു. ഐഡന്റിറ്റി കാർഡ് കാണിക്കാൻ ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും യുവതിയുടെ കയ്യിൽ ഐഡി പ്രൂഫ് ഒന്നും ഇല്ലായിരുന്നു. ടോൾ നൽകേണ്ടിവരുമെന്ന് പറഞ്ഞ ജീവനക്കാരിയെ കാറിൽനിന്ന് ഇറങ്ങി ബൂത്തിൽ കയറി മർദിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം ദാദ്രി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.