VIDEO: ആം ആദ്മി നേതാവിനെ കെട്ടിപ്പിടിച്ച് കെ.സി. വേണുഗോപാല്‍, സഖ്യം പൂവണിയുമോ..

ബംഗളൂരു- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദയും തിങ്കളാഴ്ച ബെംഗളൂരുവില്‍ പ്രതിപക്ഷത്തിന്റെ രണ്ടാം മെഗാ സമ്മേളനത്തിന്റെ വേദിയില്‍ ഊഷ്മളമായ ആലിംഗനം പങ്കിട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.എ.പി എം.പിയെ കെട്ടിപ്പിടിക്കുന്നുണ്ട്. ബംഗളൂരുവിലെ യോഗസ്ഥലത്ത് എത്തിയ വേണുഗോപാലിനൊപ്പം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും ചദ്ദയെ അഭിവാദ്യം ചെയ്യുന്നത് കാണാം.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ രൂക്ഷമായ വാക്‌പോരിന് ശേഷമാണ് ഇരുനേതാക്കളുടെയും ആഹ്ലാദപ്രകടനം.
ദേശീയ തലസ്ഥാനത്തെ ഭരണപരമായ അധികാരങ്ങളുടെ നിയന്ത്രണം എ.എ.പിയുടെ നേതൃത്വത്തിലുള്ള ദല്‍ഹി സര്‍ക്കാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ കേന്ദ്രം കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള കടുത്ത വാക്‌പോരിന് ശേഷമാണ് ഇരു നേതാക്കളുടെയും ആഹ്ലാദ പ്രകടനം. വിവാദ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വെളിപ്പെടുത്തിയില്ലെങ്കില്‍ രണ്ടാം പ്രതിപക്ഷ യോഗം ഒഴിവാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഭീഷണി മുഴക്കിയിരുന്നു. ആഴ്ചകള്‍ നീണ്ട സസ്‌പെന്‍സിന് ശേഷം, ബംഗളൂരു സമ്മേളനത്തില്‍ എഎപിയുടെ സാന്നിധ്യത്തിന് വഴിയൊരുക്കി പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

 

Latest News