മലപ്പുറം - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മലപ്പുറത്ത് സഹോദരനും 24-കാരനായ ബന്ധുവിനുമെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായതിന് ശേഷമാണ് വീട്ടുകാർ പീഡന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രായപൂർത്തിയായ സ്വന്തം സഹോദരനും ബന്ധുവുമാണ് പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.