ദേവഗൗഡ പോയാലും കേരളത്തില്‍ പാര്‍ട്ടി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം - ദേവഗൗഡ എന്‍ ഡി എയിലേക്ക് പോയാലും കേരളത്തില്‍ ജെ ഡി എസ് ഇടതുമുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ദേശീയ തലത്തിലെ നീക്കം കേരളത്തില്‍ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബി ജെ പിക്കൊപ്പം ചേരില്ല. എന്‍ ഡി എയ്‌ക്കൊപ്പം ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ  കേരള ഘടകം സമര്‍ദ്ദം ചെലുത്തുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ നടക്കുന്ന എന്‍ ഡി എ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയതോടെ ബി ജെ പിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുകയാണെന്ന കാര്യം ഉറപ്പായി. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ജെ ഡി എസിനെ ക്ഷണിച്ചിട്ടില്ല.

 

Latest News