മദ്യപിച്ചെത്തിയ പിതാവ് 12കാരന്‍ മകനെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍ -  തൃശൂര്‍ പനമ്പിള്ളിയില്‍ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമ്പിള്ളി വാനത്ത് വീട്ടില്‍ പ്രഭാതാണ് മകന്‍ ആനന്ദ കൃഷ്ണനെ വെട്ടിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമണമെന്നാണ് സൂചന. തെങ്ങുകയറ്റ തൊഴിലാളിയായ പ്രഭാത് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും മകനെ ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. കുട്ടിയുടേയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഭാതിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest News