നവജാത ശിശുവിന്റെ മൃതദേഹം മരപ്പെട്ടിയിലാക്കി ഉപേക്ഷിച്ചു

ജിദ്ദ - നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മുശ്‌രിഫ ഡിസ്ട്രിക്ടില്‍ മസ്ജിദിനോട് ചേര്‍ന്ന ഫുട്പാത്തില്‍ മരപ്പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ സൗദി പൗരനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇദ്ദേഹം അറിയിച്ചതു പ്രകാരം സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവര്‍ത്തകരും എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരണപ്പെട്ടതായി വ്യക്തമായി. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി.
 

Latest News