ദക്ഷിണ കൊറിയയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

സോള്‍- ദിവസങ്ങളായി തുടരുന്ന മഴയില്‍ ദക്ഷിണ കൊറിയയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. സംഭവത്തില്‍ 26 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേരെ കാണാതായി. ചൊവ്വാഴ്ച മുതല്‍ മഴ പെയ്യുന്നുണ്ട്. 

മഴയെ തുടര്‍ന്ന് 5,570ഓളം ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്നും 25,470 വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകള്‍ താത്ക്കാലിക ഷെല്‍ട്ടറുകളില്‍ തുടരുന്നുണ്ട്. 

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ശനിയാഴ്ച മാത്രം 20 വിമാനങ്ങളാണ് റദ്ദാക്കിയത്. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളില്‍ ചിലതും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇരുന്നൂറോളം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News