ന്യൂദല്‍ഹി- എയര്‍ ഇന്ത്യയില്‍ ഉടന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. അഞ്ഞൂറിലേറെ പുതിയ ക്രൂ അംഗങ്ങളാമ് എയര്‍ ഇന്ത്യയോടൊപ്പം ചേരുന്നത്. പുതിയ ജീവനക്കാരുടെ ജോലി സമയ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് സി. ഇ. ഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
പുതിയ ജീവനക്കാരുടെ സമയക്രമം സജീവമാക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസമാണ് എയര്‍ലൈന്‍ അറിയിച്ചത്. കൂടാതെ ജീവനക്കാര്‍ക്ക് കൂടുതല്‍ സാധ്യതകളും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്.
അവധികളില്‍ കൂടുതല്‍ സമഗ്രത, അവസാന നിമിഷത്തെ കോള്‍ അപ്പുകള്‍ കുറയ്ക്കുക, മികച്ച സ്റ്റാന്‍ഡ്‌ബൈ പ്രൊവിഷനിങ് എന്നിവ ജീവനക്കാരുടെ ജോലി സമയങ്ങളില്‍ പ്രകടമാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വരുമാനം നേടുകയാണ് ലക്ഷ്യമെന്നും എയര്‍ലൈന്‍ അറിയിച്ചു. എയര്‍ ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന രീതികളാണ് എയര്‍ലൈന്‍ മുന്നോട്ട് വെയ്ക്കുന്നത്.