സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു, ഖദീജാ മുംതാസിന്റെ ആരോപണം ശോഭ കെടുത്താന്‍ -മന്ത്രി റിയാസ്

കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ  സി പി എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന യു ഡി എഫ് അനുഭാവികള്‍ തിരിച്ചറിയണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ബി ജെ പിയുടെ സ്ലീപ്പിംഗ് ഏജന്റുമാരാണ്. സി പി എം സെമിനാറില്‍ വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. മുസ്ലിം സ്ത്രീകളെ സെമിനാറില്‍ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്റെ പരാമര്‍ശം സെമിനാറിന്റെ  ശോഭ കെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ആര്‍ എസ് എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

 

Latest News